സ്വന്തം ലേഖകൻ
നെടുമങ്ങാട്: നെടുമങ്ങാട് ഫെറോനയിലെ വട്ടപ്പാറ സെയിന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ഈ വർഷത്തെ തിരുനാൾ ഡിസംബർ 3 ന് സമാപിച്ചു. നവംബർ 24 തിങ്കളാഴ്ച ഇടവക വികാരി റവ.ഫാ.അജി അലോഷ്യസ് പതാക ഉയർത്തി ആരംഭിച്ച തിരുനാളിന്റെ പ്രാരംഭദിന പൊന്തിഫിക്കൽ സമൂഹ ദിവ്യബലിയ്ക്ക് അഭിവന്ദ്യ വിൻസെന്റ് സാമുവൽ മുഖ്യകാർമികനായിരുന്നു.
തിരുനാൾ ദിനങ്ങളിൽ ആദ്യകുർബാന സ്വീകരണം, ഹോമിയോ മെഡിക്കൽ ക്യാമ്പ്, രോഗികളെ പരിചരിക്കുന്നവരെ ആദരിക്കൽ, വിവാഹ ജീവിതത്തിൽ 25, 50 വർഷം തികഞ്ഞ ദമ്പതികളെ ആദരിക്കൽ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു. തിരുനാൾ സമാപന ദിനത്തിൽ നടന്ന സമൂഹ ദിവ്യബലിയ്ക്ക് നെടുമങ്ങാട് റീജിയണൽ കോർഡിനേറ്റർ മോൺ.ജോസ് റാഫേൽ മുഖ്യകാർമ്മികത്വം വഹിച്ചു, കാൽവരി ഇടവക വികാരി ഫാ.സതീഷ് വർഗീസ് വചന പ്രഘോഷണവും നടത്തി.
തിരുനാളിന് മുന്നോടിയായ് ഫാ.ജസ്മോൻ ജെറമിയാസ് FAM നയിച്ച വട്ടപ്പാറ ബൈബിൾ കൺവെൻഷൻ ഉണ്ടായിരുന്നു




