സ്വന്തം ലേഖകൻ
വട്ടപ്പാറ: വട്ടപ്പാറ വി. ഫ്രാസിസ് സേവ്യർ പള്ളിയിലെ തിരുനാൾ നോട്ടീസ് നവംബർ 09 ഞായറാഴ്ച ഇടവക വികാരി ഫാ. അജി അലോഷ്യസ് പ്രകാശനം ചെയ്തു. തുടർന്ന് ഇടവകയിലെ വിശ്വാസികളുടെ സാന്നിധ്യത്തിൽ നോട്ടീസിന്റെ ആദ്യ വിതരണം ബി.സി.സി കോഡിനേറ്റർ രതീഷിനു കൈമാറിക്കൊണ്ട് നിർവ്വഹിച്ചു.
തിരുനാളിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന വട്ടപ്പാറ ബൈബിൾ കൺവെൻഷന്റെ പോസ്റ്റർ ഇടവക വികാരി പാരിഷ് കൗൺസിൽ സെക്രട്ടറി ഇസിദോർ ജോയ്ക്ക് കൈമാറി പ്രകാശനം ചെയ്തു.
ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾ നവംബർ 24 തിങ്കളാഴ്ച തിരുന്നാൾ കൊടിയേറ്റി ഡിസംബർ 03 ബുധൻ വരെയാണു നടക്കുന്നത്. തിരുനാൾ ആഘോഷങ്ങൾക്കോടനുബന്ധിച്ച് നടക്കുന്ന വട്ടപ്പാറ ബൈബിൾ കൺവെൻഷൻ നവംബർ 19 ബുധനാഴ്ച മുതൽ 22 ശനിയാഴ്ച വരെയാണു. കൺവെൻഷൻ ഫാ. ജെസ്മോൻ ജെറമിയാസ് FAM നയിക്കും.
തിരുനാളിന് മുന്നോടിയായി ഇടവക വികാരിയുടെ നേതൃത്വത്തിൽ നവംബർ 14 വെള്ളിയാഴ്ച വൈകിട്ട് 6.00 മണിമുതൽ ശനിയാഴ്ച രാവിലെ ദിവ്യബലിയോട് കൂടി അവസാനിക്കുന്ന നൈറ്റ് വിജിലും സംഘടിപ്പിച്ചിട്ടുണ്ട്.
തിരുനാളിന്റെയും വട്ടപ്പാറ ബൈബിൾ കൺവെൻഷന്റെയും വിജയത്തിനായി ലിജിൻ ഓഫ് മേരി സംഘടനയുടെ നേതൃത്വത്തിൽ നവംബർ 10 തിങ്കളാഴ്ച മുതൽ നവംബർ 18 ചൊവ്വാഴ്ച വരെ പള്ളിയ്ക്ക് ചുറ്റും ജപമാല പ്രാർഥിക്കുന്നു എന്ന് ഇടവക വികാരി അറിയിച്ചു.




