Parish

വട്ടപ്പാറ വിശുദ്ധ ഫ്രാൻസിസ് സേവ്യർ പള്ളിയിൽ പ്രധിഷേധ റാലി സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

വട്ടപ്പാറ: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് സിസ്‌റ്റേഴ്‌സ് ഓഫ് ഇമ്മാക്കുലേറ്റ് സഭയിൽപ്പെട്ട കന്യാസ്ത്രീകളെ നിയമവിരുദ്ധമായി ജയിലിലടച്ചതിൽ പ്രതിഷേധിച്ച് വട്ടപ്പാറ വിശുദ്ധ ഫ്രാൻസിസ് സേവ്യർ പള്ളിയിലെ ഇടവക വിശ്വാസികൾ വായ്‌മൂടിക്കെട്ടി പ്രതിഷേധ റാലി നടത്തി. പ്രതിഷേധ റാലിക്ക് ഇടവക വികാരി ഫാ. അജി അലോഷ്യസ് നേതൃത്വം നൽകി.

റാലിയെ തുടർന്ന് വട്ടപ്പാറ പള്ളിവിള കുരിശ്ശടിക്ക് സമീപം നടന്ന പൊതുയോഗം ഇടവകവികാരി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ നെയ്യാറ്റിൻകര ലത്തീൻ രൂപത രാഷ്ട്രീയകാര്യ സമിതിയംഗം ബി. വർഗീസ്, കെ.സി.വൈ.എം ഫേറോന പ്രസിഡന്റ് ഡൊമനിക് ദാസ്, കെ.എൽ.സി.എ. പ്രസിഡന്റ് സത്യദാസ്, കെ.എൽ.സി.ഡബ്ലിയു.എ. പ്രസിഡന്റ് നിഷാരാജ് എന്നിവർ പ്രസംഗിച്ചു. പാരിഷ് കൗൺസിൽ സെക്രട്ടറി ഇസിദോർ ജോയ് നന്ദി രേഖപ്പെടുത്തി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.