നെയ്യാറ്റിൻകര: ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃസംഗമം 2025-26 സംഘടിപ്പിച്ചു. കമുകിൻ കോട് സെന്റ്. മേരിസ് ഹൈ സ്കൂളിൽ ഹൈസ്കൂളിൽ വച്ച് ജൂലൈ 12 ശനിയാഴ്ച രാവിലെ 8:30 ന് ദിവ്യബലി അർപ്പിച്ചു കൊണ്ട് ആരംഭിച്ചു. ടീച്ചേർസ്ഗിൽഡ്സംസ്ഥാന വൈസ് പ്രസിഡന്റ് ജോണി സാർ പതാക ഉയർത്തി . ടീച്ചേർസ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു വെൽക്കം ടു ടീച്ചേർസ് ഗിൽഡ് നെ കുറിച്ച് ക്ലാസ്സ് നയിച്ചു. തുടർന്ന് നെയ്യാറ്റിൻകര രൂപത ഗിൽഡ് പ്രസിഡന്റ് കോൺക്ലിൻ ജിമ്മി ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ രൂപത – സംസ്ഥാന കർമ്മപദ്ധതി ഉദ്ഘാടനം കത്തീട്രൽ വികാരി കൂടിയായ മോൺ. അൽഫോൺസ് ലിഗോരി ഉദ്ഘാടനം ചെയ്തു.
തങ്ങളുടെ മുന്നിലിരിക്കുന്ന വിദ്യാർത്ഥികളെ അറിഞ്ഞു പ്രവർത്തിക്കുന്നവരാകണം അധ്യാപകർ എന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറയുകയുണ്ടായി. പൊതുസമ്മേളനത്തിൽ വിശിഷ്ട വ്യക്തികളെ ഗിൽഡ് സെക്രട്ടറി ബിന്ദു ടീച്ചർ സ്വാഗതം ചെയ്തു. 2025-26 അധ്യയന വർഷത്തിൽ രൂപത അധ്യാപകർ ആയി നിയമിതരായ നവാഗതരായ 32 അധ്യാപകരെ സത്യപ്രതിജ്ഞയിലൂടെ കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് അനിൽ ഗിൽഡ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു. ഒപ്പം ഗിൽഡ് സംസ്ഥാന ഭാരവാഹികൾക്ക് മാനേജർ സ്വീകരണവും നൽകി.
തുടർന്ന് സ്കൂൾ കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് അനിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങിൽ രൂപത-സംസ്ഥാന കർമ്മ പദ്ധതികളുടെ പ്രകാശനം , സംസ്ഥാന ഗിൽഡിന്റെ ഡിജിറ്റൽ മാഗസീൻ “പകൽ” എന്നിവയുടെ പ്രകാശനം നടന്നു. തുടർന്ന് അസിസ്റ്റന്റ് ഡയറക്ടർ ഫാ. രാജേഷ് കുറിച്ചിയിൽ മുഖ്യ പ്രഭാഷണം നടത്തി. എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. അനുജോ ജോർജ്, ഗിൽഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു, സംസ്ഥാന ട്രഷറർ റോബിൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ജോണി തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന് സംസ്ഥാന സെക്രട്ടറി ബിജു ജി. കൃതജ്ഞത അർപ്പിച്ചു. പാപ്പാ മംഗളത്തോടെ പൊതു സമ്മേളനം അവസാനിച്ചു.




