Diocese

രൂപത ടീച്ചേർസ് ഗിൽഡ് കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂൾ അധ്യാപകരുടെ സർഗവാസകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിവരുന്ന കലാമത്സരങ്ങളും കായിക മത്സരങ്ങളും പേയാട് സെന്റ് സേവ്യേഴ്സ് ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു. രൂപത ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിലാണ് കലോത്സവ് – കായികോത്സവ് സംഘടിപ്പിക്കപ്പെടുക. നവംബർ 28-ന് രാവിലെ 9.30 ഓടെ നടന്ന കലോത്സവ് -2025 ഉദ്‌ഘാടന സമ്മേളനം കോർപ്പറേറ്റ് മാനേജർ മോൺ.ഡോ. ജോണി കെ. ലോറൻസ് ഉദ്‌ഘാടനം ചെയ്തു.

ഗിൽഡ് പ്രസിഡന്റ് കോൺക്ളിൻ ജിമ്മി ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്‌ഘാടന സമ്മേളനത്തിൽ സ്കൂൾ മാനേജ്മെന്റ് എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.റജിൻ, ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ റോയി സാർ, ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ലത ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗിൽഡ് സെക്രട്ടറി ബിന്ദു സി.എസ്. കൃതജ്ഞതയർപ്പിച്ചു.

തുടർന്ന് നടന്ന കലാ- കായിക മത്സരങ്ങളിൽ രൂപതയിലെ വിവിധ സ്കൂളുകളിൽ നിന്ന് എത്തിയ 100 ഓളം അധ്യാപകർ പങ്കെടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.