Diocese

രൂപത ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: രൂപത സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിലെ ടീച്ചേർസ് ഗിൽഡിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഉണ്ടൻകോട് സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കോർപ്പറേറ്റ് മാനേജർ മോൺ. ഡോ. ജോണി കെ. ലോറൻസ് ഇംഗ്ലീഷ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

ഗിൽഡ് പ്രസിഡന്റ്‌ കോൺക്ലിൻ ജിമ്മി ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉണ്ടൻകോട് സ്കൂൾ ഹെഡ്മാസ്റ്റർ ജയൻ സാർ, ഉണ്ടൻകോട് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബീന ടീച്ചർ  എന്നിവർ ആശംസകൾ അർപ്പിച്ചു. ഗിൽഡ് സംസ്ഥാന സമിതി ജനറൽ സെക്രട്ടറി ബിജു സാർ വിശിഷ്ട വ്യക്തികൾക്ക് സ്വാഗതവും ഗിൽഡ്സെക്രട്ടറി ബിന്ദു ടീച്ചർ കൃതജ്ഞതയും അറിയിച്ചു. തുടർന്ന് കാലമത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

സമാപന സമ്മേളനം സ്കൂൾ കോർപ്പറേറ്റ് അസിസ്റ്റന്റ് മാനേജർ ഫാ. രാജേഷ് കുറിച്ചിയിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്റ് എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. റെജിൻ ഡേവിഡ് സ്വാഗതം ആശംസിച്ചു. തുടർന്ന്  മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്കും ഓവറോൾ കരസ്ഥമാക്കിയ സ്കൂളുകൾക്കും പങ്കെടുത്ത സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും പാർട്ടിസിപ്പേഷൻ പ്രൈസും സമാപന സമ്മേളനത്തിൽ വിതരണം ചെയ്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.