സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ വിവിധ ശുശ്രൂഷ സമിതികളുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 30-ന് ജോൺ പോൾ സെക്കന്റ് ഹോമിൽ വെച്ച് നടന്നു. ക്രിസ്തുമസ് ആഘോഷം രൂപതാധ്യക്ഷൻ അഭിവന്ദ്യ സെൽവരാജൻ പിതാവ് ഉത്‌ഘാടനം ചെയ്തു. മുൻവികാരി ജനറൽ മോൺ.ജി. ക്രിസ്തുദാസ് ക്രിസ്തുമസ് സന്ദേശം നൽകി.
രാവിലെ 10 മണിയോടെ ആരംഭിച്ച ആഘോഷങ്ങളിൽ വികാരി ജനറൽ മോൺ.ക്രിസ്തുദാസ് തോംസൺ, ചാൻസിലർ ഫാ.അനുരാജ്, മോൺ. ക്രിസ്തുദാസ് തോംസൺ, ശുശ്രൂഷാ കോ-ഓർഡിനേറ്റർ മോൺ. റൂഫസ് പയസ് ലിൻ, മോൺ.ജോണി കെ. ലോറൻസ്, വിവിധ ശുശ്രൂഷകളുടെ ഡയറക്ടർമാർ, എസ്‌സിക്യൂട്ടീവ് സെക്രട്ടറിമാർ, അനിമേറ്റർമാർ, ഓഫിസ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി രൂപതയുടെ വിവിധ ഓഫീസുകളിൽ പ്രവൃത്തിക്കുന്ന എല്ലാവരുടെയും കൂടിവരവായിരുന്നു ക്രിസ്തുമസ് ആഘോഷത്തിൽ കണ്ടത്. മെത്രാസന മന്ദിരം, ലോഗോസ് പാസ്റ്ററൽ സെന്റർ, ജോൺ പോൾ സെക്കന്റ് ഹോം എന്നീ ഓഫീസുകളിൽ സേവനം ചെയ്യുന്നവരും, ആനിമേറ്റേഴ്‌സും ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുത്തു.
പുൽക്കൂട്, ക്രിസ്തുമസ് കരോൾ മത്സരം, ഉണ്ണിക്കുറി, ക്രിസ്തുമസ് സമ്മാനം എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകി. സ്നേഹവിരുന്നോടെയാണ് ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം അവസാനിച്ചത്.




