വിശാഖ് വി. സി.
വ്ളാത്താങ്കര: കെ.സി.വൈ.എം. വ്ളാത്താങ്കര ഫൊറോനയുടെ നേതൃത്വത്തിൽ രചനാ മൽസരം സംഘടിപ്പിച്ചു. സെപ്തംബർ 21 ഞായറഴ്ച രാവിലെ 11.30-ന് ഉദിയൻകുളങ്ങര വിമല ഹൃദയ സ്കൂളിൽ വച്ച് നടന്ന പരിപാടി കെ.സി.വൈ.എം. ഫൊറോന ഡയറക്ടർ ഫാ. രതീഷ് മാർക്കോസ് ഉദ്‌ഘാടനം ചെയ്തു.
200-ൽ അധികം യുവജനങ്ങൾ രചനാ മത്സരത്തിൽ പങ്കെടുത്തു.
കെ.സി.വൈ.എം. ഫൊറോന പ്രസിഡൻ്റ് നിതിനും ആനിമേറ്റർ സുനിൽ ഡി.ജെ.യും മറ്റ് സമിതി അംഗങ്ങളും സന്നിഹിതയായിരുന്നു.




