സ്വന്തം ലേഖകൻ
മൈലം: ഇറയാംകോട് തിരുകുടുംബ പള്ളിയിൽ ഇടവക തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് ഇടവക വികാരി ഫാ. പ്രദീപ് ആന്റോ തിരുനാൾ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. കൊടിയേറ്റിന് മുന്നോടിയായി ഇടവകയിലെ 7 കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്ന പ്രദക്ഷിണം ഇറയാംകോട് ജംഗ്ഷനിൽ എത്തിച്ചേരുകയും തുടർന്ന് ഒരുമിച്ച് പ്രദക്ഷിണമായി പള്ളിയിൽ പ്രവേശിക്കുകയും ചെയ്തു.
തിരുനാൾ ദിനങ്ങളിൽ ജപമാല, ലിറ്റിനി, ദിവ്യകാരുണ്യ ആരാധന, ഭക്തി നിർഭരമായ ദിവ്യകാരുണ്യപ്രദക്ഷിണം, ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, തിരുകുടുംബ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള ഭക്തി നിർഭരമായ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. ജനുവരി 2-ന് അഭിവന്ദ്യ സെൽവരാജൻ ദാസൻ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി നടക്കും.
ഡിസംബർ 28-ന് ആരംഭിച്ച ഇടവക തിരുനാൾ 2026 ജനുവരി 4-ന് സമാപിക്കും




