ശശി കുമാർ
നെയ്യാറ്റിൻകര: ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് ആന്റ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെൻറ് സൊസൈറ്റി ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സൗജന്യ സ്വയംതൊഴിൽ പരിശീലന കോഴ്സിലെ എട്ടാമത്തെ ബാച്ചിലെ വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും സംയുക്ത മീറ്റിങ് സംഘടിപ്പിച്ചു. ജനുവരി 23 വെള്ളിയാഴ്ച നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ച് നടന്ന മീറ്റിങ്ങിൽ NIDS പ്രോജക്ട് ഓഫീസർ ബിജു ആന്റണി അദ്ധ്യക്ഷത വഹിച്ചു.
ലൈവിലിഹുഡ് പ്രോഗ്രാം അസി. മാനേജർ ബിജു സി.സി. ക്ലാസിന് നേതൃത്വം നൽകി. CBR കോ-ഓഡിനേറ്റർ ശശികുമാർ, പ്രോഗ്രാം കോ- ഓർഡിനേറ്റർ ജയരാജ്, പ്ലെയിസ്മെന്റ് ഓഫീസർ ജെറിൻ, ടീച്ചർ കുമാരി സോന, ടീച്ചർ കുമാരി അഞ്ചന മൊബിലൈസേഷൻ ഓഫീസർ കവിത എന്നിവർ നേതൃത്വം നൽകി.




