സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റെഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി (NIDS) ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് & റീടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (TRRAIN)യുമായി സഹകരിച്ച് 18 നും 35 വയസിനും മധ്യേയുള്ള ഭിന്നശേഷിക്കാർക്ക് വേണ്ടി നടത്തി കൊണ്ടിരിക്കുന്ന 45 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിന്റെ ഏഴാമത്തെ ബാച്ച് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്റെറിൽ തുടക്കമായി.
2025 ഡിസംബർ 05 വെള്ളിയാഴ്ച NIDS പ്രോജക്ട് ഓഫീസർ മൈക്കിൾ അദ്ധ്യക്ഷത വഹിച്ച യോഗം NIDS കമ്മീഷൻ സെക്രട്ടറി ഫാ.ലോറൻസ് ഉദ്ഘാടനം ചെയ്തു. അസി. പ്രോജക്ട് ഓഫീസർ ബിജു ആന്റെണി, പ്രോഗ്രാം കോ-ഓഡിനേറ്റർ ജയരാജ്, പ്ലെയിസ്മെന്റ് ഓഫീസർ ജെറിൻ, സോന, അഞ്ചന എന്നിവർ സംസാരിച്ചു.
സി.ബി.ആർ. കോ-ഓഡിനേറ്റർ ശശികുമാർ, മൊബിലൈസിംഗ് ഓഫീസർ ശ്രീമതി കവിത എന്നിവർ നേതൃത്വം നൽകി. എല്ലാ വിദ്യാർത്ഥികൾക്കും യൂണിഫോം, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.




