Diocese

ബൈബിൾ മാസാചരണം – രൂപതാതല ഉദ്ഘാടനം നടന്നു

സുനിൽ ഡി.ജെ.

മണിവിള: കെ.സി.ബി.സി. ബൈബിൾ കമ്മിഷന്റെ നേതൃത്വത്തിൽ ഡിസംബർ മാസം ബൈബിൾ പാരായണ മാസമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ബൈബിൾ പാരായണ മാസാചരണത്തിന്റെ രൂപതാതല ഉത്ഘാടനം ഉണ്ടൻകോട് ഫൊറോനയിലെ മണിവിള വി.ജോൺ ബാപ്റ്റിസ്റ്റ് പള്ളിയിൽ വച്ച് നടന്നു. 2025 നവംബർ 30 ന് വൈകുന്നേരം 3.00 ന് സംഘടിപ്പിച്ച പരിപാടി ഉണ്ടൻകോട് ഫൊറോനാ വികാരി ഫാ.ജോസഫ് അനിൽ ഉദ്ഘടനം ചെയ്തു. അന്നേദിവസം ഒരു മണിക്കൂർ കൊണ്ട് 102 പേർ ചേർന്ന് സമ്പൂർണ്ണ ബൈബിൾ പാരായണവും നടത്തി.

ഉണ്ടൻകോട് അജപാലന ശുശ്രൂഷാ സെക്രട്ടറി ഫാ.സുരേഷ് ബാബു അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ മണിവിള ഇടവക വികാരി ഫാ.റോബിൻ സി. പീറ്റർ അനുഗ്രഹ പ്രഭാഷണം നടത്തി. രൂപതാ അനിമേറ്റർ സുനിൽ വ്ലാത്താങ്കര, വിശ്വാസപരിശീലന കമ്മിഷൻ ഫെറോന സെക്രട്ടറി ജോൺ ബോസ്കോ എന്നിവർ സന്നിഹിതരായിരുന്നു.

ഉദ്ഘാടന യോഗത്തിൽ സംസ്ഥാന തല ലോഗോസ് ക്വിസ് വിജയി കുമാരി എൽവിനയെ ഫെറോനാ വികാരി പൊന്നാട അണിയിച്ച് ആദരിച്ചു. രൂപതാല ഉദ്ഘാടനത്തിൽ വിവിധ ഇടവകകളിൽ നിന്ന് വിശ്വാസ പരിശീലന പ്രധാന അധ്യാപകരും, ബൈബിൾ കമ്മിഷൻ പ്രതിനിധികളും പങ്കെടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.