ക്ലൈസില ക്ലമന്റ്
നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിലെ മീഡിയ മിനിസ്ട്രി സംഘടിപ്പിച്ച സിസ്റ്റർ മാർഗ്രറ്റ് മേരി സ്മാരക ബൈബിൾ ക്വിസ് വിജയിക്കളെ ആദരിച്ചു.
സെപ്തംബർ 19 വെള്ളിയാഴ്ച പള്ളി തിരുനാൾ പ്രാരംഭ ദിനത്തിൽ നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ ബിഷപ്പ് വിൻസെന്റ് സാമുവൽ വിജയികൾക്ക് മെമ്മോന്റോ നല്കി ആദരിച്ചു. ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ, മീഡിയ സെക്രട്ടറി എ. ആർ. ജോസ്, ഖജാൻജി വി. ഐ. അജേഷ് എന്നിവർ നേതൃത്വം നല്കി.




