Diocese

ബി.സി.സി. കൺവെൻഷന് നാളെ തുടക്കം

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ വിവിധ ഫെറോനകളിൽ നടക്കുന്ന ബി.സി.സി. കൺവെൻഷൻ ഫെബ്രുവരി 1 ഞായറാഴ്ച്ച തുടക്കമാകും. “കരുണയുടെ തീർത്ഥാടകർ – എളിയവർക്ക് കാവലും കരുതലും” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഈ വർഷത്തെ ബി.സി.സി. കൺവെൻഷൻ ക്ലാസുകൾ നടക്കുക എന്ന് നെയ്യാറ്റിൻകര രൂപതാ ശുശ്രൂഷ കോ-ഓർഡിനേറ്റർ മോൺ.റൂഫസ് പയസ് ലീൻ പറഞ്ഞു.

വരുന്ന വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ഈ ബി.സി.സി കൺവെൻഷൻ രൂപതയിലെ 11 ഫൊറോനകളിലും നടക്കും. ഓരോ ബി.സി.സി.ൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ലീഡറും മറ്റ് ശുശ്രൂഷ പ്രതിനിധികളുമാണ് കൺവെൻഷനിൽ പങ്കെടുക്കേണ്ടത്. രൂപതയിൽ നിന്നും പ്രത്യേകം പരിശീലനം ലഭിച്ച വൈദീകരാണ് ക്ലാസുകൾ നയിക്കുക. ഉച്ചക്ക് 02 മണിമുതൽ ആരംഭിക്കുന്ന ക്ലാസിന്റെ ദൈർഘ്യം രണ്ട് മണിക്കൂറായിരിക്കും.

ഫെബ്രുവരി 01 ഞായറാഴ്ച ബാലരാമപുരം, നെയ്യാറ്റിൻകര, വ്ളാത്താങ്കര, പാറശാല എന്നീ ഫെറോനകളിലും; ഫെബ്രുവരി 08 ഞായറാഴ്ച കാട്ടാക്കട, കട്ടയ്കോട്, ഉണ്ടൻകോട്, പെരുങ്കടവിള ഫെറോനകളിലും; ഫെബ്രുവരി 15 ഞായറാഴ്ച ആര്യനാട്, ചുള്ളിമാനൂർ, നെടുമങ്ങാട് എന്നീ ഫെറോനകളിലുമാണ് ക്ലാസുകൾ നടക്കുക

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.