Diocese

ബിഷപ്പ് വിന്‍സെന്റ് സാമുവല്‍ നെയ്യാറ്റിന്‍കര രൂപതയെ സ്നേഹത്തോടെ നയിച്ച പിതാവ്; കെ.സി.ബി.സി. പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ.വര്‍ഗ്ഗീസ് ചക്കാലക്കല്‍

സ്വന്തം ലേഖകൻ

നെയ്യാറ്റിന്‍കര: ബിഷപ്പ് വിന്‍സെന്റ് സാമുവല്‍ നെയ്യാറ്റിന്‍കര രൂപതയെ സ്നേഹത്തോടും വാത്സല്ല്യത്തോടും നയിച്ച പിതാവെന്ന് കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ.വര്‍ഗ്ഗീസ് ചക്കാലക്കല്‍. 29 വർഷം അജപാലന ദൗത്യം നിര്‍വ്വഹിച്ച പിതാവ് ഇടയ ദൗത്യം നിര്‍വ്വഹിക്കുന്നവര്‍ക്ക് മാതൃകയാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ബിഷപ്പ് വിന്‍സെന്റ് സാമുവലിന്റ് പൗരോഹിത്യ സുവണ ജൂബിലി ആഘോഷങ്ങളുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇശ്ചാശക്തിയോടെ നെയ്യാറ്റിന്‍കര രൂപതയെ നയിച്ച ഇടയ ശ്രേഷ്ടനാണ് ഡോ.വിന്‍സെന്‍റ് സാമുവലെന്ന് മുഖ്യ സന്ദേശം നല്‍കിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്ത ഡോ.തോമസ് ജെ. നെറ്റോ, എംഎല്‍എമാരായ കെ. ആല്‍സലന്‍, ജി. സ്റ്റീഫന്‍, എം വിന്‍സെന്റ്, മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുനില്‍ തോമസ്, മിനി ആന്റെണി ഐ.എ.എസ്., മോണ്‍. ഡോ.ക്രിസ്തുദാസ് തോംസണ്‍, ഫാ. അനിൽകുമാർ, സിസ്റ്റര്‍ ബിനു പെരെര, പി.ആര്‍. പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പൗരോഹിത്യ ജൂബിലിയുടെ ഭാഗമായി ബിഷപ്പ് വിന്‍സെന്റ് സാമുവലിന്റെ ജീവിതവും 29 വർഷത്തെ രൂപതയുടെ വളർച്ചയുടെ മേഖലകളും പശ്ചാത്തലമാക്കി നെയ്യാറ്റിന്‍കര രൂപത മീഡിയ മിനിസ്ട്രി പുറത്തിറക്കിയ “മുന്തിരിത്തോപ്പിലെ കാര്യസ്ഥന്‍” പുസ്തകവും പ്രസിദ്ധീകരിച്ചു. ജൂബിലി കേക്ക് മുറിച്ച് സുവർണ ജൂബിലിയുടെ സന്തോഷം പ്രകടമാക്കുകയും സന്നിഹിതരായ എല്ലാവർക്കും സുവർണ ജൂബിലി കാർഡ് നൽകുകയും ചെയ്തു.

രൂപതയുടെ വിവിധ ശുശ്രൂഷാ സമിതികളും സംഘടനകളും അഭ്യുദയകാംഷികളും വിൻസെന്റ് സാമുവൽ പിതാവിനോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി സമ്മാനങ്ങൾ കൈമാറി. സ്നേഹ വിരുന്നോടുകൂടിയാണ് പരിപാടികള്‍ക്ക് സമാപനമായത്.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.