സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതാ വൈദീകനും നെടുമങ്ങാട് ഇടവക വികാരിയുമായ വിജിൻ എസ്. ആഞ്ചലോസിന്റെ മാതാവ് ചെങ്കൽ പാഞ്ചിവിളാകം വിബിൻ ഭവനിൽ ശാന്ത കെ. നിര്യാതയായി, 58 വയസായിരുന്നു. ഏതാനും ദിവസങ്ങളായി ശാരീരികാസ്വാസ്ഥ്യംമൂലം ചികിത്സയിലായിരുന്നു.
ഇന്ന് (12/12/2025) വൈകുന്നേരം 4 മണിക്ക് കുഴിച്ചാണി സെയിന്റ് ജോസഫ് പള്ളിയിൽ മൃതസംസ്കാര കർമ്മശുശ്രൂഷകൾ നടക്കും. ദിവ്യബലിക്ക് ശേഷം വീട്ടുവളപ്പിലാണ് സംസ്ക്കാരം നടക്കുക.
ചെങ്കൽ പാഞ്ചിവിളാകം വിബിൻ ഭവനിൽ ആഞ്ചലോസാണ് ഭർത്താവ്. ഫാ. വിജിൻ എസ്. ആഞ്ചലോസ്, വിബിൻ, വിജിനി എന്നിവർ മക്കളാണ്.




