ഷീജ രാജ്
പേയാട്: പേയാട് സെയിന്റ് സേവ്യേഴ്‌സ് പള്ളിയിൽ ഫാമിലി കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു. ഫെബ്രുവരി 22 ഞായറാഴ്ച ദിവ്യബലിക്ക് ശേഷം നടന്ന ക്ലാസ്സ് ലയോള കൗൺസിലിംഗ് സെന്റർ സൈക്കോളജി വിഭാഗത്തിലെ ശ്രീജി, എസ്തർ എന്നിവർ നയിച്ചു.
കുടുംബ പ്രേഷിത ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നടന്ന ക്ലാസിൽ ഇടവക വിശ്വാസികൾ കുടുംബമായി പങ്കെടുത്തു. ക്ലാസിന് കുടുംബ പ്രേഷിത ശുശ്രൂഷ സമിതി സെക്രട്ടറി കുമാർ സ്വാഗതവും, ബൈജു നന്ദി ആശംസിച്ചു.



