സ്വന്തം ലേഖകൻ
തിരുപ്പുറം: തിരുപുറം സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ മോൺ. ജി. ക്രിസ്തുദാസ് അച്ചന്റെ ഗോൾഡൻ ജൂബിലി ആഘോഷം നടന്നു. ജനുവരി 14 ബുധനാഴ്ച രാവിലെ 9.30 ന് ദിവ്യബലിയോടു കൂടെയാണു ആഘോഷങ്ങൾക്ക് തുടക്കമായത്. മോൺ. ജി. ക്രിസ്തുദാസ് ദിവ്യബലിയ്ക്ക് മുഖ്യ കാർമികനായിരുന്നു. മോൺ. വി.പി. ജോസ് ആമുഖ സന്ദേശവും തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ തോമസ് ജെ. നെറ്റോ മെത്രാപ്പൊലീത്ത വചന സന്ദേശവും നൽകി. വികാർ ജനറൽ മോൺ. ക്രിസ്തുദാസ് തോംസൺ, മോൺ. റൂഫസ് പയസ് ലീൻ, മോൺ. വിൻസെന്റ് കെ.പീറ്റർ, മോൺ.ജോസ് റാഫേൽ, ഇറ്റലിയിൽ നിന്നുള്ള ഫാ. പൗളോ, ഫാ.ബെർണ്ണഡിൻ ഓ.സി.ഡി. എന്നിവർ സഹകാർമ്മികരായി.
സമൂഹദിവ്യബലിയിൽ നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോ. ഡി. ഡെൽവരാജൻ, മുൻ അധ്യക്ഷൻ അഭിവന്ദ്യ ഡോ. വിൻസെന്റ് സാമുവൽ എന്നിവരും സന്നിഹിതരായിരുന്നു. രൂപതയിലെ വൈദീകരും സന്ന്യസ്തരും വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസീ സമൂഹവും പങ്കെടുത്തു.
ദിവ്യബലിക്ക് ശേഷം രൂപത വികാരി ജനറൽ മോൺ ക്രിസ്തുദാസ് തോസന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം രൂപത മെത്രാൻ ഡോ.ഡി.സെൽവരാജൻ ഉത്ഘാടനം ചെയ്തു. ബിഷപ്പ് വിൻസെന്റ് സാമുവൽ അനുഗ്രഹ പ്രഭാഷണവും പ്രൊഫസർ കെ.വി. തോമസ് മുഖ്യ സന്ദേശവും നൽകി.
നെടുമങ്ങാട് റീജ്യണൽ കോർഡിനേറ്റർ മോൺ.ജോസ് റാഫേൽ, പിന്നോക്ക വിഭാഗ വികസന കമ്മിഷൻ അംഗം ഡോ.ബെനറ്റ് സയിലം, ഇമ്മാനുവേൽ കോളേജ് ബി എഡ് പ്രിൻസിപ്പൽ ഡോ.ബിനിതദാസ് ഡി .ബി, മുൻ പ്രിൻസിപ്പൽ ഡോ.നാരായണ പിള്ള, ഇമ്മാനുവേൽ കോളേജ് ആർട്സ് & സയൻസ് പ്രിൻസിപ്പൽ ഡോ.വിജയകുമാർ ജെ., സിസ്റ്റർ സുപ്പീരിയർ ലൗലി സിറിയക്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പോൾ പി.ആർ., പാരിഷ് കൗൺസിൽ വൈസ് പ്രസിഡന്റ് ജോൺ റോസ് ഡി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇടവക വികാരി ഫാ.ജിബിൻ രാജ് സ്വാഗതവും ജോർജ് പി. യോഗത്തിന് നന്ദിയും അറിയിച്ചു.




