സ്വന്തം ലേഖകൻ
പരശുവയ്ക്കൽ: കടയ്‌വിളയിൽ പുതുതായി നിർമ്മിക്കുന്ന സെന്റ് ജോർജ്ജ് പള്ളിയുടെ പ്രധാന കവാടത്തിന്റെ കട്ടിള ആശീർവാദ കർമ്മം നടന്നു. ജനുവരി 18 ഞായറാഴ്ച രാവിലെ ദിവ്യബലിയ്‌ക്ക് ശേഷം ഇടവക വികാരി ഫാ. റോബിൻ സി.പീറ്റർ നിർവഹിച്ചു. ഫാ. ടോണി മാത്യു , ഫാ. തോമസ് ജൂസാ എന്നിവർ സന്നിഹിതരായിരുന്നു .
ഇടവകയിലെ എല്ലാ വിശ്വാസികളും ഭക്തിപൂർവ്വം ആശീർവാദ കർമത്തിൽ പങ്കെടുക്കുകയും പുതുതായി സ്ഥാപിച്ച കവാടത്തിലൂടെ കുടുംബമായി പ്രവേശിക്കുകയും ചെയ്തു. പുതിയ പള്ളി നിർമാണം ഇടവകയുടെ ആത്മീയ വളർച്ചയ്ക്കും സാമൂഹ്യ ഐക്യത്തിനും സഹായകമാകുകയും ചെയ്യും. ചടങ്ങിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകിയ എല്ലാവർക്കും ഇടവക വികാരി നന്ദി അറിയിച്ചു.




