Parish

പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി

എ.ആർ. ജോസ്

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളി തിരുനാളിന് തുടക്കമായി. സെപ്തംബർ 19 വെള്ളിയാഴ്ച ആരംഭിച്ച തിരുനാൾ സെപ്തംബർ 28 ഞായറാഴ്ച സമാപിക്കും.

തിരുനാളിന് തുടക്കംകുറിച്ചുകൊണ്ട് സെപ്തംബർ 19 വെള്ളിയാഴ്ച പരിശുദ്ധ വേളാങ്കണ്ണിമാതാ കുരിശടിയിൽ നിന്ന് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിലിന്റെ നേതൃത്വത്തിൽ പതാക പ്രയാണം പള്ളിയിലേക്ക് നടത്തുകയും, നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ ബിഷപ്പ് ഡോ. വിൻസെന്റ് സാമുവൽ പതാകയുയർത്തികൊണ്ട് ഈ വർഷത്തെ തിരുനാളിന് തുടക്കം കുറിക്കുകയും ചെയ്തു.

തുടർന്ന് നടന്ന ആഘോഷമായ ഫൊന്തിഫിക്കൽ ദിവ്യബലിക്ക് ബിഷപ്പ് വിൻസെന്റ് സാമുവൽ മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ, ഫാ.പോൾ, ഫാ. ജിനു, ഫാ. അനീഷ് എന്നിവർ ഫൊന്തിഫിക്കൽ ദിവ്യബലിയിൽ സഹകാർമ്മികരായിരുന്നു.

കുട്ടികളുടെ ദിനമായി ആചരിച്ച പ്രാരംഭ ദിനത്തെ ദിവ്യബലിയ്ക്ക് മതബോധനം, ലിറ്റിൽവേ എന്നീ സംഘടനകൾ നേതൃത്വം നല്കി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.