എ. ആർ. ജോസ്
നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ്. വിൻസെന്റ് ഡി. പോൾ ദൈവാലയത്തിൽ മീഡിയ മിനിസ്ട്രി മതബോധനം, കെ.സി.വൈ.എം എന്നീ സംഘടനകൾ സംയുക്തമായി “നവ മാധ്യമവും ക്രൈസ്തവ ദർശനവും” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ജൂലൈ 13 ഞായറാഴാച്ച വി. വിൻസെന്റ് പള്ളോട്ടി ഹാളിൽ നടന്ന സെമിനാർ സിസ്റ്റർ ശാന്തിയുടെ അധ്യക്ഷതയിൽ ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ ഉദ്‌ഘാടനം ചെയ്തു. ഇടവക പാരിഷ് കൗൺസിൽ സെക്രട്ടറി പി. ബെന്നി കുമാർ,മതബോധന എച്ച്. എം പി. അനീഷ് എന്നിവർ സെമിനാറിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
നവ മാധ്യമവും ക്രൈസ്തവ ദർശനവും എന്ന വിഷയത്തിൽ കേരള യൂണിവേഴ്സിറ്റി കോളേജ് അസോ. പ്രൊഫസർ ഡോ. ജെ. സുരേഷ് സാർ ക്ലാസ് നയിച്ചു. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, യുവജനങ്ങൾ ഉൾപ്പെടെ 117 പേർ സെമിനാറിൽ പങ്കെടുത്തു, PTA യുടെ നേതൃത്വത്തിൽ ചായ സൽക്കാരം നടത്തി. മീഡിയ മിനിസ്ട്രി ഭാരവാഹികളായ പി. ജെ ജപരാജ്, അശ്വന്ത് എം. ബെന്നി, അഖിൽ എസ്. റ്റി, ഡോ. ഡെയ്സിൻ, ഷൈനി ജി. എൽ എന്നിവർ സെമിനാറിന് നേതൃത്വം നല്കി.
കെ.സി.വൈ.എം പ്രസിഡന്റ് ജോബിൻ പീറ്റർ സ്വാഗതവും മീഡിയ മിനിസ്ട്രി സെക്രട്ടറി എ. ആർ. ജോസ് നന്ദിയും അർപ്പിച്ചു.





Jose anthony
July 17, 2025Very good👍🏻