റിനു എസ്. ജസ്റ്റസ്
പേയാട്: പേയാട് സെൻ്റ് ജൂഡ് നഗർ സെൻ്റ് ജൂഡ് പള്ളിയിൽ തിരുനാൾ കമ്മിറ്റി രൂപീകരിച്ചു. സെപ്റ്റംബർ 28 ഞായറാഴ്ച ദിവ്യബലിക്ക് ശേഷം സംഘടിപ്പിച്ച ജനറൽ ബോഡി യോഗത്തിലാണ് തിരുനാൾ കമ്മിറ്റി രൂപീകരിച്ചത്.
ഒക്ടോബർ 26 മുതൽ നവംബർ 2 വരെ നടത്താൻ തീരുമാനിച്ച വിശുദ്ധ യൂദാതദേവൂസിൻ്റെ തിരുനാൾ ദിനങ്ങൾക്ക് വേണ്ടിയാണ് തിരുനാൾ കമ്മിറ്റി രൂപീകരിച്ചത്. തുടർന്ന് നടന്ന ജനറൽ ബോഡിയോഗത്തിൽ ഫുഡ്, ലിറ്റർജി, ക്ലീനിങ്, പബ്ലിസിറ്റി, ലൈറ്റ് ആൻഡ് സൗണ്ട്സ്, ഡെക്കറേഷൻ തുടങ്ങിയ കമ്മിറ്റികൾ രൂപീകരിക്കുകയും കൺവീനർമാരെ തിരഞ്ഞെടുക്കുകയും തിരുനാളിന് വേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.




