Parish

പേയാട് മതബോധന യൂണിറ്റിന്റെ നേതൃത്വത്തിൽ സാഹിത്യ സമാജം സംഘടിപ്പിച്ചു

സീമ കുമാർ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിലെ വിശ്വാസ പരിശീലന യൂണിറ്റ് 2025-26 അധ്യയന വർഷത്തിലെ വ്യക്തിഗത സാഹിത്യ സമാജം ഓഗസ്റ്റ് 24 ഞായറാഴ്ച രാവിലെ ദിവ്യബലിക്ക് ശേഷം പാരിഷ് ഹാളിൽ വച്ച് നടത്തുകയുണ്ടായി. പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ മതബോധന വിദ്യാർത്ഥി ആർഷ അധ്യക്ഷയായിരുന്നു. ഷാനി ആശംസകൾ അർപ്പിച്ചു.

തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. സംഘഗാനം, സംഘനൃത്തം, ലളിതഗാനം തുടങ്ങിയവയിലൂടെ കുട്ടികൾ തങ്ങളുടെ കലാവിരുത് പ്രകടിപ്പിച്ചു. കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദിയായാണ് രൂപതാ വിശ്വാസ പരിശീലന കമ്മീഷൻ സാഹിത്യ സമാജം എന്ന പ്രത്യേക പ്രോഗ്രാമിന് രൂപം കൊടുത്തിട്ടുള്ളത്.

പരിപാടിയിൽ ആർദ്ര സ്വാഗതവും, അന്ന അലോഷ്യസ് കൃതജ്ഞതയും അർപ്പിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.