ഷീജ രാജ്
പേയാട് :പേയാട് സെന്റ് സേവ്യേഴ്സ് പള്ളിയിൽ നിഡ്സ് യുണിറ്റിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനുവരി 18 ഞായറാഴ്ച ദിവ്യബലിക്ക് ശേഷം പാരിഷ് ഹാളിൽ വച്ച് നടന്ന മെഡിക്കൽ ക്യാമ്പ് നിഡ്സ് പേയാട് യൂണിറ്റിന്റെയും ആശ്വാസ് ഡയഗ്നോസ്റ്റിക്സിന്റെയും ആഭിമുഖ്യത്തിലാണു സംഘടിപ്പിച്ചത്.
മെഡിക്കൽ ക്യാമ്പിൽ ഷുഗർ, തൈറോയ്ഡ്, ബി പി, എന്നീ സൗജന്യ ടെസ്റ്റുകളും ഉൾപ്പെടുത്തിയിരുന്നു. രാവിലെ 9 മണിക്ക് ആരംഭിച്ച മെഡിക്കൽ ക്യാമ്പ് ഉച്ചയ്ക്ക് ഒരു മണിക്കാണ് സമാപിച്ചത്.




