Parish

പേയാട് ഇടവക മാതാപിതാക്കൾക്ക് ക്ലാസ് സംഘടിപ്പിച്ചു

ഷീജ രാജ്

പേയാട്: പേയാട് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ മാതാപിതാക്കൾക്കായി ക്ലാസ് സംഘടിപ്പിച്ചു. ജനുവരി 18 ഞായറാഴ്ച ദിവ്യബലിക്ക് ശേഷം ആരംഭിച്ച ക്ലാസ് ഇടവക വികാരി ഫാ.ജസ്റ്റിൻ ഡൊമിനിക് ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര രൂപത വിഭാവനം ചെയ്തിട്ടുള്ള “Training programme for teaching Young parents on parenting” എന്ന പ്രോഗ്രാമിന്റെ ഭാഗമായാണ് ക്ലാസ് നടന്നത്.

“അറിഞ്ഞു വളരാം മക്കൾക്കൊപ്പം”എന്ന വിഷയത്തെ ആസ്പദമാക്കി സ്കൂൾ തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായാണ് ക്ലാസ് സംഘടിപ്പിച്ചത്. വീരണകാവ് ഗവൺമെന്റ് ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസറും സർജനുമായ ഡോ. സോജ, കട്ടയ്‌ക്കോട് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി ആനിമേറ്റർ ലിനു ജോസ്, ഫൊറോനാ വിദ്യാഭ്യാസ ശുശ്രൂഷ സമിതി സെക്രട്ടറി ജോയി റ്റി. എന്നിവർ ക്ലാസ് നയിച്ചു.

പേയാട് വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധി ഷീജ രാജ് സ്വാഗതവും സെക്രട്ടറി അഡ്ലൻ വർഗീസ് കൃതജ്ഞതയും അർപ്പിച്ചു. ക്ലാസിന് വിദ്യാഭ്യാസ ശുശ്രൂഷ സമിതി അംഗങ്ങൾ ക്രമീകരണ നേതൃത്വം നൽകി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.