സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോന ബി.സി.സി. കൺവെൻഷൻ സംഘടിപ്പിച്ചു. ഫെബ്രുവരി 1 ഞായറാഴ്ച മരിയാപുരം മൗണ്ട് കാർമൽ പള്ളിയിൽ വച്ച് നടന്ന കൺവെൻഷൻ നെയ്യാറ്റിൻകര റീജിയണൽ കോർഡിനേറ്റർ മോൺ. വി. പി. ജോസ് ഉദ്ഘാടനം ചെയ്തു.
പാറശാല ഫൊറോന വികാരി ഫാ ഡെന്നിസ് മണ്ണൂറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രൂപത ശുശ്രൂഷ കോഡിനേറ്റർ മോൺ. റൂഫസ് പയസ്ലിൻ, മരിയാപുരം ഇടവക വികാരി ഫാ.റോബർട്ട് വിൻസെന്റ്, ബി.സി.സി. കമ്മീഷൻ രൂപത എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.ജോബിൻ പോൾ, പാസ്റ്ററൽ കൗൺസിൽ ജോയിൻ സെക്രട്ടറി പ്രഭ വിക്ടർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ഈ വർഷത്തെ ആപ്തവാക്യമായ “കരുണയുടെ തീർത്ഥാടകർ – എളിയവർക്ക് കാവലും കരുതലും” എന്ന വിഷയത്തിൽ മൈനർ സെമിനാരി പ്രീഫക്റ്റ് ഫാ. അനു സി. സെമിനാർ നയിച്ചു. ഫോറോനായിലെ 19 പള്ളികളിൽ നിന്നായി 1132 ബിസിസി ഭാരവാഹികൾ സെമിനാറിൽ പങ്കെടുത്തു.
1.30 ന് രജിസ്ട്രേഷനോട് കൂടെ ആരംഭിച്ച ബി.സി.സി. കൺവെൻഷനിൽ ഫൊറോന ബിസിസി കമ്മീഷൻ സെക്രട്ടറി പോൾ പി.ആർ. സ്വാഗതവും ഫൊറോന ആനിമേറ്റർ സജികുമാർ കൃതജ്ഞതയും അർപ്പിച്ചു.




