Diocese

പരിശുദ്ധ ലൂർദ് മാതാ കുരിശടി 5-ാമത് വാർഷികം ആഘോഷിച്ചു.

സ്വന്തം ലേഖകൻ

വെള്ളറട: പ്രസിദ്ധ പരിസ്ഥിതി തീർത്ഥാടന കേന്ദ്രമായ കൂനിച്ചി മാതാമലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പരിശുദ്ധ ലൂർദ് മാതാ കുരിശ്ശടിയുടെ അഞ്ചാമത് വാർഷികം ആഘോഷിച്ചു. ഫെബ്രുവരി 23 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് സംഗമ വേദിയിൽ നടന്ന ആഘോഷമായ വാർഷിക ദിവ്യബലിക്ക് തെക്കൻ കുരിശുമല സ്പരിച്ച്വൽ ഡയറക്ടർ ഫാ. ജെറാൾഡ് മത്യാസ് മുഖ്യ കാർമ്മികത്വം വഹിച്ചു.

അന്നേദിവസം രാവിലെ 8 മണിക്ക് തെക്കൻ കുരിശുമല സംഗമ വേദിയിൽ നിന്നും ലൂർദ് മാതാ കുരിശ്ശടിയിലേയ്ക്ക് ലീജിയൻ ഓഫ് മേരിയുടെ നേതൃത്വത്തിൽ ജപമാല പ്രാർത്ഥന നടത്തി. 3 മണി മുതൽ ലൂർദ് മാതാ സന്നിധിയിൽ നടന്ന ജപമാല, ലിറ്റിനി, നൊവേന എന്നിയിൽ വിശ്വാസികൾ ഭക്തിപൂർവ്വം പങ്ക്ചേർന്നു. കുരിശുമല ഡിവൈൻ ബീറ്റ്സ് ഗാനശുശ്രൂഷ നടത്തുകയും ആഘോഷങ്ങൾക്ക് തീർത്ഥാടനകമ്മിറ്റി നേതൃത്വം നൽകുകയും ചെയ്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.