ലിജ എം.എസ്.
പേയാട്: പെരുകാവ് സെന്റ് ജൂഡ് നഗറിലെ സെന്റ് ജൂഡ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിനോടനുബന്ധിച്ച് മാതാവിന്റെ ചിത്രത്തിന് നിറം നൽകുന്ന മത്സരം സംഘടിപ്പിച്ചു.
വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 7 ഞായറാഴ്ച രാവിലെ മതബോധനത്തിന് ശേഷം സംഘടിപ്പിച്ച നിറം നൽകൽ മത്സരത്തിൽ KG/LP/UP വിഭാഗങ്ങളിൽ നിന്ന് 23 കുട്ടികൾ പങ്കെടുത്തു.
മാതാവിന്റെ ജനന തിരുനാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഈ മത്സരത്തിന്റെ ലക്ഷ്യം കുഞ്ഞുങ്ങളിൽ പരിശുദ്ധ അമ്മയോടുള്ള സ്നേഹവും ഓർമ്മയും കൂടുതൽ ആഴപ്പെടുത്തുക എന്നതാണെന്ന് വിദ്യാഭ്യാസ ശുശ്രൂഷാ പ്രതിനിധി ജോയി റ്റി. പറഞ്ഞു.




