Forane

നെടുമങ്ങാട് ഫെറോന ബി.സി.സി. കൺവെൻഷൻ സംഘടിപ്പിച്ചു

ജോണി ഏലിയാപുരം

നെടുമങ്ങാട്: നെടുമങ്ങാട് ഫൊറോന ബി.സി.സി. കൺവെൻഷൻ ഫെബ്രുവരി 15 ഞായറാഴ്ച ഫെറോന സെന്ററിൽ നടന്നു. നെടുമങ്ങാട് റീജിയണൽ കോ ഓർഡിനേറ്റർ മോൺ. ഡോ. ജോസ് റാഫേൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ക്രിസ്തുവിനെ പ്രലോഷിക്കുവാനും ക്രിസ്തുവിലുള്ള വിശ്വാസം കർമ്മപദത്തിലൂന്നി പ്രവർത്തിക്കുവാനും മുഴുവൻ വിശ്വാസികളെയും ചേർത്ത്പിടിച്ച്‌ ശുശ്രുഷ മനോഭാവത്തോടുകൂടി മുന്നോട്ട് പോവുക എന്നതാണ് കത്തോലിക്കാ സഭയുടെ ലക്ഷ്യമെന്ന് ഉദ്ഘാടന സന്ദേശത്തിൽ അദേഹം പറഞ്ഞു.

ഫൊറോനാ വികാരി ഫാ.ഷാജി ഡി. സാവിയോ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ഫാ. പ്രദീപ് ആന്റോ., ശോഭനൻ എന്നിവർ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു.

ഈ വർഷത്തെ ആപ്തവാക്യമായ “കരുണയുടെ തീർത്ഥാടകർ – എളിയവർക്ക് കാവലും കരുതലും” എന്ന വിഷയത്തിൽ രൂപത മീഡിയ മിനിസ്ട്രി ഡയറക്ടർ ഫാ.ജസ്റ്റിൻ ഡൊമിനിക്, സ്റ്റീഫൻ എന്നിവർ ക്ലാസ് നയിച്ചു.

ഫാ. സുനിൽ.സി.ഇ ,ഫാ. ബെനഡിക്. ജി. ഡേവിഡ്, ഫാ. ബൈജു താന്നിമൂട് , ഫാ.പോൾ ബാബു, ഫാ.ജോബിൻസിൽ വസ്റ്റർ, ഫാ. സബിൻ സി..പത്രോസ്, ഫാ. വിജിൻ .എസ് . ആഞ്ചലോസ് എന്നീ വൈദീകരും ആനിമേറ്റർ മോഹനനും സുലജ, അഭിലാഷ് ഡേവിഡ് എന്നിവരും സന്നിഹിതരായിരുന്നു.

വിവിധ ഇടവകയിൽ നിന്നായി 500 ൽ അധികം ബി.സി.സി. ഭാരവാഹികൾ പങ്കെടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.