സ്വന്തം ലേഖകൻ
നെടുമങ്ങാട്: നെടുമങ്ങാട് താലൂക്കിൽ ലത്തീൻ കത്തോലിക്ക സർട്ടിഫിക്കറ്റ് നിഷേധം ശക്തമായി പ്രതിഷേധിക്കുമെന്ന് കെ.എൽ.സി.എ. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാൻഞ്ചേരി. ഇറയാംകോട് മൈലം തിരുകുടുംബ പള്ളിയിലെ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (KLCA ) മൈലം യൂണിറ്റ് വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിറ്റ് പ്രസിഡന്റ് റോബിൻ ഫ്രാൻസിസ് അധ്യക്ഷനായിരുന്ന യോഗത്തിൽ നെയ്യാറ്റിൻകര രൂപത അല്മായ ഡയറക്ടർ ഫാ. ബെനഡിറ്റ് ജി ഡേവിസ് മുഖ്യ പ്രഭാഷണം നടത്തി. ഇടവക വികാരി ഫാ.പ്രദീപ് ആന്റോ അനുഗ്രഹ പ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ചുകൊണ്ട് നെയ്യാറ്റിൻകര രൂപത വൈസ് പ്രസിഡന്റ് അനിത സി.ടി., മുൻ രൂപത വൈസ് പ്രസിഡന്റ് സന്തോഷ്, സെക്രട്ടറി അനിത തോമസ്, ട്രഷറർ അപർണ ജയരാജ് എന്നിവർ സംസാരിച്ചു.




