സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റെഗ്രൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ 30-ാം വാർഷികം നിഡ്സോത്സവ് – 2026 എന്ന പേരിൽ സംഘടിപ്പിച്ചു. ഫെബ്രുവരി 19 വ്യാഴാഴ്ച രാവിലെ 09.30 ന് ലോഗോസ് പാസ്റ്ററൽ സെന്റെറിൽ സംഘടിപ്പിച്ച പരിപാടി നിഡ്സ് പ്രസിഡന്റും നെയ്യാറ്റിൻകര രൂപത വികാരി ജനറലുമായ മോൺ. ക്രിസ്തുദാസ് തോംസൻ ഉദ്ഘാടനം ചെയ്തു.
നിഡ്സ് ഡയറക്ടർ ഫാ.ക്രിസ്റ്റഫർ യശയ്യ അദ്ധ്യക്ഷത വഹിച്ച വാർഷിക ഉദ്ഘാടന സമ്മേളനത്തിൽ കമ്മിഷൻ സെക്രട്ടറിമാരായ ഫാ. ഡെന്നിസ് മണ്ണൂർ, ഫാ.സുജിൻ, നഴ്സറി കോ-ഓഡിനേറ്റർ ലളിത, ആനിമേറ്റർ പുഷ്പലത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
“വേണം കുട്ടികൾക്കിണങ്ങിയ ലോകം” എന്ന വിഷയത്തെ ആസ്പദമാക്കി വെളിയംകോട് സെന്റ് ത്യേസ്യാസ് നഴ്സറി സ്കൂൾ വിദ്യാർത്ഥിനി ബേബി ജഷ്ന വിഷയാവതരണം നടത്തി. ആശാകിരണം കാൻസർ സുരക്ഷാ പദ്ധതിയുടെ സഹായം ബേബി മെറിൻ മരിയയ്ക്ക് നൽകി.
തുടർന്ന്, പ്രദർശന വിപണന മേള, എക്സിബിഷൻ എന്നിവ നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൻ ഉദ്ഘാടനം ചെയ്തു. രൂപതയിലെ വിവിധ നഴ്സറി സ്കൂളുകളിൽ നിന്നുള്ള കുഞ്ഞു മക്കളുടെ കലാപരിപാടികൾ വാർഷികാഘോഷത്തെ വർണാഭമാക്കി.




