നിത്യ എസ്
പെരുകാവ്: കെ.സി.വൈ.എം. സെന്റ് ജൂഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ നവജീവൻ ബോയ്സ് ഹോം സന്ദർശനം നടത്തി. ജനുവരി 26 രാവിലെ 9 മണിക്ക് സെന്റ് ജൂഡ് പള്ളിയിൽ നിന്നുമാണു യാത്ര തിരിച്ചത്.
ഇടവകയിലെ മാതാപിതാക്കളും മതബോധന വിദ്യാർത്ഥികളും കെ.സി.വൈ.എം. അംഗങ്ങളും പങ്കെടുത്തു. ഇടവകയിൽ നിന്ന് ശേഖരിച്ച ബോയ്സ് ഹോമിനു ആവശ്യമായ സാധനങ്ങൾ കൈമാറുകയും കുട്ടികൾ വിവിധതരം കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.




