ക്ലൈസില ക്ലമന്റ്
നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ ആക്രി സാധനങ്ങളുടെ ശേഖരണം ആരംഭിച്ചു. ജനുവരി 3 ശനിയാഴ്ച ആക്രിശേഖരണത്തിന്റ ഉത്ഘാടനം ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ നിർവ്വഹിച്ചു.
ഇടവക മീഡിയ മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി ഇടവക വികാരിയുടെ നിർദ്ദേശാനുസരണമാണ് പാഴ്‌വസ്തുക്കളുടെ ശേഖരണം നടത്തുന്നത്. ഇടവകയിലെ ഭവനങ്ങൾ സന്ദർശിച്ച് ബി.സി.സി. ഭാരവാഹികൾ വഴി സ്വരൂപിക്കുന്ന ആക്രി സാധനങ്ങൾ മീഡിയമിനിസ്ട്രി ഭാരവാഹികൾ ശേഖരിക്കുകയാണ് ചെയ്യുക.
ഇടവക പ്രതിനിധി പി.ജെ. ജപരാജ്, മീഡിയ സെക്ക്രട്ടറി എ.ആർ. ജോസ്, ട്രഷർ അജേഷ് വി.ഐ., ഡോ. ഡെയ്സിൻ, ഷൈനി ജി.എൽ എന്നിവർ നേതൃത്വം നല്കി.




