Diocese Ministry

ത്രിതല പഞ്ചായത്ത് വിജയികൾക്ക് രൂപതയുടെ ആദരവ്

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ ജനപ്രതിനിധികൾക്ക്‌ നെയ്യാറ്റിൻകര രൂപത ആദരവ് നൽകി. ജനുവരി 03-ന് ബിഷപ്പ് ഹൗസിൽ നടന്ന സമ്മേളനം രൂപത അധ്യക്ഷൻ റൈറ്റ് റവ. ഡോ. ഡി.സെൽവരാജൻ ഉദ്ഘാടനം ചെയ്തു. നീതിബോധമുള്ള പ്രവർത്തന ശൈലി ഉള്ളവരാകണം ജനപ്രതികൾ എന്ന് ബിഷപ്പ് ഉദ്ബോധിപ്പിച്ചു. വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് ആമുഖ സന്ദേശവും രൂപത ശുശ്രൂഷ കോർഡിനേറ്റർ മോൺ. റൂഫസ് പയസ് ലിൻ മുഖ്യസന്ദേശവും നൽകി.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജില്ല, ബ്ലോക്ക്, പഞ്ചായത്ത് വാർഡ് തലങ്ങളിൽ വിജയിച്ച നെയ്യാറ്റിൻകര രൂപതാംഗങ്ങളെ പൊന്നാടയണിയിച്ചും മോമെന്റോ നൽകിയും ആദരിച്ചു. നിലവിൽ രൂപത പ്രതിനിധികളായ 88 അംഗങ്ങൾ വിജയിച്ചു പൊതുപ്രവർത്തന രംഗത്തു സജീവമായിരിക്കുകയാണ്.

അൽമായ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ അൽമായ ശുശ്രൂഷാ ഡയറക്ടർ ഫാ.ബെനഡിക്ട് ജി. ഡേവിഡ്, റോപാതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പോൾ പി.ആർ., കെ.എൽ.സി.എ. പ്രസിഡന്റ് അനിൽജോസ് ഡി.ജി., കെ.എൽ.സി.ഡബ്ലിയൂ.എ. പ്രസിഡന്റ് ഉഷാരാജൻ, ഡി.സി.എം.എസ്. പ്രസിഡന്റ് പ്രഫുല്ലദാസ് തുടങ്ങി വിവിധ സമിതികളുടെ പ്രതിനിധിക ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.