സ്വന്തം ലേഖകൾ
തേവൻപാറ : തേവൻപാറ ഫാത്തിമ മാതാ പള്ളിയിൽ അജപാലന സന്ദർശന വേളയിൽ അറുപതോളം പേർക്ക് സ്ഥൈര്യലേപന കൂദാശ പരികർമ്മം ചെയ്ത് ബിഷപ്പ് വിൻസെന്റ് സാമുവൽ. ജൂൺ 19ന് നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് ഇടവക വികാരി ഫാ.വിനോദ് ജെയിംസ്, പേരയം ഇടവക വികാരി ഫാ. അനുജോ, ഫാ. അഖിൽ ബി. റ്റി, ഫാ. പ്രവീൺ തുടങ്ങിയവർ സഹകാർമികരായി.
ദിവ്യബലിക്കുശേഷം തേവൻപാറ, മണ്ണൂർകോണം, തോട്ടുമുക്ക് പള്ളികളിലെ വിവിധ സമിതികളുടെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുമായി പിതാവ് പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് നിർദ്ദേശങ്ങൾ നൽകി.




