Forane

തിരുപുറം പള്ളിയിൽ AI സെമിനാറും പ്രതിഭകളെ ആദരിക്കലും

അനൂപ് എ.സി

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഫൊറോന കൗൺസിൽ വിദ്യാഭ്യാസ സമിതിയുടെയും മീഡിയ മിനിസ്ട്രിയുടെയും നേതൃത്വത്തിൽ തിരുപുറം പള്ളിയിൽ AI സെമിനാറും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. ജനുവരി 2 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ AI (Artificial Inteligence) സംവിധാനത്തെ കുറിച്ച് സെമിനാർ നടത്തി. തിരുപുറം ഇടവക വികാരി ഫാ. ജിബിൻ രാജ് സെമിനാർ ഉദ്ഘാടനം ചെയ്തു.

AI അടക്കമുള്ള ആധുനിക സങ്കേതവിദ്യകളിൽ പ്രഗത്ഭരായ Exatech Learning Hub എന്ന സ്ഥാപനമാണ് സെമിനാർ നയിച്ചത്.‌ എട്ടാം ക്ലാസ് മുതൽ ഡിഗ്രി ക്ലാസ് വരെയുള്ള നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സാങ്കേതികവിദ്യയുടെ പ്രാധാന്യം വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഇത്തരത്തിൽ നടത്തപ്പെടുന്ന സെമിനാറുകൾ കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

തുടർന്ന്, നെയ്യാറ്റിൻകര ഫൊറോനയിലെ വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. നെയ്യാറ്റിൻകര രൂപത അജപാലന ശുശുശ്രൂഷ ഡയറക്ടർ റവ.ഡോ.രാജാദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപത ചാൻസിലർ ഫാ. അനുരാജ്, തിരുപുറം ഇടവക വികാരി ഫാ. ജിബിൻരാജ് എന്നിവർ വിജയികളെ ആദരിച്ചു.

നെയ്യാറ്റിൻകര ഫൊറോന കൗൺസിലിനോടൊപ്പം തിരുപുറം ഇടവക മീഡിയ മിനിസ്ട്രിയും വിദ്യാഭ്യാസ സമിതിയും ആതിഥേയത്വം വഹിച്ച പരിപാടി വിജയകരമാക്കേണ്ടതിന് ഇതിലെ അംഗങ്ങൾ നിസ്വാർത്ഥമായ പ്രവർത്തനമാണ് കാഴ്ച്ചവച്ചതെന്ന് ഇടവക വികാരി പറഞ്ഞു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.