Word of God

തിരുപിറവികാലം ജനുവരി 08  വചനവായന

ജനുവരി 08  വ്യാഴം

ഒന്നാം വായന

വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്

(ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കണം)

പ്രിയപ്പെട്ടവരേ, ആദ്യം അവിടന്നു നമ്മെ സ്നേഹിച്ചു.അതിനാൽ, നാമും അവിടത്തെ സ്നേഹിക്കുന്നു. ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്‌താൽ, അവൻ കള്ളം പറയുന്നു.കാരണം, കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കുകയില്ല. ക്രിസ്‌തുവിൽനിന്ന് ഈ കല്‌പന നമുക്കു ലഭിച്ചിരിക്കുന്നു: ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കണം. യേശുവാണു ക്രിസ്തുവെന്നു വിശ്വസിക്കുന്ന ഏവനും ദൈവത്തിന്റെ പുത്രനാണ്. പിതാവിനെ സ്നേഹിക്കുന്നവൻ അവന്റെ പുത്രനെയും സ്നേഹിക്കുന്നു. നമ്മൾ ദൈവത്ത സ്നേഹിക്കുകയും അവിടത്തെ കല്പനകൾ അനുസരിക്കുകയും ചെയ്യുമ്പോൾ, ദൈവത്തിന്റെ മക്കളെ സ്നേഹിക്കുന്നു എന്നു നാമറിയുന്നു. ദൈവത്തെ സ്നേഹിക്കുകയെന്നാൽ, അവിടത്തെ കല്പനകൾ അനുസരിക്കുകയെന്ന് അർഥം. അവിടത്തെകല്പ്‌പനകൾ ഭാരമുള്ളവയല്ല. എന്തെന്നാൽ, ദൈവത്തിൽനിന്നു ജനിച്ച ഏവനും ലോകത്തെ കീഴടക്കുന്നു. ലോകത്തിൻമേലുള്ള വിജയം ഇതാണ് നമ്മുടെ വിശ്വാസം.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

 കർത്താവേ, എല്ലാ ജനതകളും അങ്ങയുടെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കട്ടെ.

ദൈവമേ, രാജാവിന് അങ്ങയുടെ നീതിബോധവും രാജകുമാരന് അങ്ങയുടെ ധർമനിഷ്ഠയും നല്കണമേ! അവൻ അങ്ങയുടെ ജനത്തെ ധർമനിഷ്ഠയോടും അങ്ങയുടെ ദരിദ്രരെ നീതിയോടുംകൂടെ ഭരിക്കട്ടെ!

 കർത്താവേ, എല്ലാ ജനതകളും അങ്ങയുടെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കട്ടെ.

പീഡനത്തിൽനിന്നും അക്രമത്തിൽനിന്നും അവരുടെ ജീവൻ അവൻ വീണ്ടെടുക്കും; അവരുടെ രക്തം അവന് വിലയേറിയതായിരിക്കും. അവനുവേണ്ടി ഇടവിടാതെ പ്രാർഥന ഉയരട്ടെ! അവന്റെമേൽ അനുഗ്രഹം ഉണ്ടാകട്ടെ!

 കർത്താവേ, എല്ലാ ജനതകളും അങ്ങയുടെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കട്ടെ.

അവന്റെ  നാമം നിത്യം നിലനില്ക്കട്ടെ! സൂര്യനുള്ളിടത്തോളം കാലം അവൻ്റെ കീർത്തി നിലനില്ക്കട്ടെ! അവനെപ്പോലെ അനുഗൃഹീതരാകട്ടെ എന്നു ജനം പരസ്‌പരം ആശംസിക്കട്ടെ! ജനതകൾ അവനെ അനുഗൃഹീതനെന്നു വിളിക്കട്ടെ.

 കർത്താവേ, എല്ലാ ജനതകളും അങ്ങയുടെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കട്ടെ.

അല്ലേലൂയാ

അല്ലേലൂയാ! (ലൂക്കാ 4: 18). ദരിദ്രരെ സുവിശേഷ മറിയിക്കാനും ബന്ധിതർക്ക് മോചനം നല്കാനും കർത്താവി എന്നെ അയച്ചിരിക്കുന്നു. അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(നിങ്ങൾ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു)

അക്കാലത്ത്, യേശു ആത്‌മാവിൻ്റെ ശക്തിയോടുകൂടെ  ഗലീലിയിലേക്കു മടങ്ങിപ്പോയി. അവന്റെ  കീർത്തി സമീപപ്രദേശങ്ങളിലെങ്ങും വ്യാപിച്ചു. അവൻ അവരുടെ സിനഗോഗുകളിൽ പഠിപ്പിച്ചുകൊണ്ടിരുന്നു. എല്ലാവരും അവനെ പുകഴ്ത്തി.

യേശു താൻ വളർന്ന സ്‌ഥലമായ നസറത്തിൽ വന്നു. പതിവുപോലെ ഒരു സാബത്തുദിവസം അവൻ അവരുടെ സിനഗോഗിൽ പ്രവേശിച്ച് വായിക്കാൻ എഴുന്നേറ്റുനിന്നു. ഏശയ്യാപ്രവാചകന്റെ  പുസ്‌തകം അവനു നല്‌കപ്പെട്ടു. പുസ്‌തകം തുറന്നപ്പോൾ ഇപ്രകാരം എഴുതിയിരിക്കുന്നത് അവൻ കണ്ടു: കർത്താവിൻ്റ ആത്മാവ് എന്റെ  മേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടന്ന് എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു. ബന്‌ധിതർക്ക് മോചനവും അന്‌ധർക്കു കാഴ്‌ചയും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും കർത്താവിനു സ്വീകാര്യമായ വത്സരവുംപ്രഖ്യാപിക്കാൻ അവിടന്ന് എന്നെ അയച്ചിരിക്കുന്നു. പുസ്‌തകം അടച്ച് ശുശ്രൂഷകനെ ഏല്‌പിച്ചശേഷം അവൻ ഇരുന്നു. സിനഗോഗിൽ ഉണ്ടായിരുന്ന എല്ലാവരും അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അവൻ അവരോടു പറയാൻ തുടങ്ങി. നിങ്ങൾ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു. എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്റെ  നാവിൽനിന്നു പുറപ്പെട്ട കൃപാവചസ്‌സു കേട്ട് അദ്ഭുതപ്പെടുകയും ചെയ്തു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.