സിമി സെൽവിസ്റ്റർ
കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ ഡിസംബർ 28 ന് തിരുകുടുംബ തിരുനാൾ ആചരിച്ചു. കുടുംബ പ്രേഷിത ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷത്തിൽ ഫാ.ഡയനീഷ്യസ് ആർ ബി ദിവ്യബലിക്ക് മുഖ്യകാർമികനായി. ഇടവക വികാരി ഫാ. ജോയ് സാബു വൈ. വചനപ്രഘോഷണം നടത്തി.
തിരുകുടുംബ തിരുനാളിനോടനുബന്ധിച്ച് ഇടവകയിൽ 30 വർഷത്തെ ദാമ്പത്യജീവിതം പൂർത്തിയാക്കിയ 20 ദമ്പതികളെ കുടുംബ പ്രേഷിത ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഫാ. ഡയനീഷ്യസും, ഫാ. ജോയ് സാബുവും ചേർന്ന് പൂക്കളും ജപമാലയും നൽകി അനുമോദിച്ചു. തുടർന്ന് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു.
ഇന്നിൻ്റെ കാലയളവിൽ കുടുംബങ്ങൾ നേരിടുന്ന പ്രതിസന്ധികളെയും മക്കളും മാതാപിതാക്കളും തമ്മിൽ അന്യോന്യം സ്നേഹിച്ചും ബഹുമാനിച്ചു ജീവിക്കേണ്ടതിൻ്റെ പ്രാധാന്യത്തെയും കുറിച്ച് വചനപ്രഘോഷണ വേളയിൽ ഇടവക വികാരി വിശദീകരിച്ചു.




