Ministry

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി സിസ്റ്റേഴ്‍സിന് ഐക്യദാർഢ്യം പ്രഖാപിച്ച് നെയ്യാറ്റിൻകരയിൽ പ്രധിഷേധ ധർണ്ണ ‌

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച്‌ നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ കെ.എൽ.സി.എ. രൂപത സമിതിയുടെ നേതൃത്വത്തിൽ ജൂലൈ 30 -ന് വൈകിട്ട് 6 മണിക്ക്‌ നെയ്യാറ്റിൻകര ബസ്റ്റാന്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രധിഷേധ ധർണ്ണ നെയ്യാറ്റിൻകര രൂപത മുൻ വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് ഉദ്‌ഘാടനം ചെയ്തു.

ജാതി മത ഭേദമന്യേ ഐശ്വര്യ പൂർണമായ ഒരു ജീവിതം കെട്ടിപ്പടുക്കാനാണ് യേശു നമ്മോട് ആവശ്യപ്പെടുന്നത് ദൈവരാജ്യം എല്ലാവർക്കും ഒരു പോലെ ആയിരിക്കണമെന്ന് പ്രഘോഷിച്ച് നമ്മെ ദൈവത്തിലേയ്ക്ക് അടുപ്പിക്കാൻ വന്ന ആ രക്ഷകൻ കുരിശുമെടുത്തുകൊണ്ടു ത്യാഗോജ്ജലമായ ജീവിതത്തിലൂടെ നമ്മുടെ മുന്നിലൂടെ മുന്നോട്ടു പോയത്‌ പോലെ ക്രിസ്തുവിനെ പിന്തുടർന്നുകൊണ്ട് നമുക്കും മുന്നോട്ട് പോകാമെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ മോൺസിഞ്ഞോർ പറഞ്ഞു.

പ്രധിഷേധ ധർണ്ണയ്ക്ക് രൂപത കെ.എൽ.സി.എ. സമിതി നേതൃത്വം നൽകി. നിരവധി വൈദീകരും സിസ്റ്റേഴ്‌സും വിവിധ ഇടവകകളിൽ നിന്നുള്ള അല്മായരും ധർണ്ണയിൽ പങ്കെടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.