Forane

ചുളളിമാനൂർ ഫൊറോനയിൽ ഇടവകതല അജപാലന സമിതി വിലയിരുത്തലുകൾ പൂർത്തിയാക്കി.

വിജയനാഥ് വി.

ചുള്ളിമാനൂർ: രൂപത നിർദേശമനുസരിച്ച് ചുള്ളിമാനൂർ ഫൊറോന സമിതിയുടെ ആഭിമുഖ്യത്തിൽ ഇടവകകളിൽ നടത്തിവന്നിരുന്ന കഴിഞ്ഞ ആറുമാസത്തെ പ്രവർത്തന വിലയിരുത്തലുകൾ പൂർത്തിയായി. ഫൊറോന സമിതി ഇടവകകളിൽ സന്ദർശനം നടത്തി സമിതി റിപ്പോർട്ടുകൾ പരിശോധിക്കുകയും വിലയിരുത്തൽ നടത്തുകയുമായിരുന്നു. പ്രത്യേകം തയ്യാറാക്കിയ വിലയിരുത്തൽ ഫോമുകൾ അതാത് സമിതി അംഗങ്ങൾ അവതരിപ്പിച്ചു.

ഫൊറോന വികാരി ഫാ.ബിനു റ്റി., സെക്രട്ടറി ഫാ.അനുജോ ജോർജ്, അനിമേറ്റർമാരായ ഫ്രാൻസി അലോഷി, ലീലാ മോഹൻ, ഫൊറോന ജോയിന്റ് സെക്രട്ടറി വിജയനാഥ് എന്നിവർ അടങ്ങിയ സന്ദർശന ടീം നവംബർ 2, 9 തീയതികളിലായാണ് സന്ദർശനം പൂർത്തിയാക്കിയത്.

ഇടവകകളിൽ കൃത്യമായ ക്രമീകരണങ്ങൾ ചെയ്ത വൈദികരെയും ഇടവക കൗൺസിൽ അംഗങ്ങളെയും ഫൊറോന വികാരി അഭിനന്ദിക്കുകയും വരുംനാളുകളിലെ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.