വിജയനാഥ് വി.
നെയ്യാറ്റിൻകര: ക്രിസ്തുമസിന്റെ വരവ് അറിയിച്ചുകൊണ്ട് കരോൾ സംഘങ്ങൾ ഭവനങ്ങളിൽ എത്തിത്തുടങ്ങി. ആഗമനകാലത്തോടെ പള്ളികളിൽ നിന്ന് ക്രിസ്തുമസ് പാപ്പയും പാട്ടും ഡാൻസും ബാൻഡുമായി മധുരവും സമ്മാനവും നൽകി ആലോഷമാക്കുകയാണ് സംഘങ്ങൾ.
നെയ്യാറ്റിൻകര രൂപതയിലെ പള്ളികളിൽ ഡിസംബർ ആദ്യവാരത്തോടെതന്നെ കരോൾ സംഘങ്ങൾ വീടുകൾ സന്ദർശിച്ച് തുടങ്ങി. ഡിസംബർ 24-ന് മുൻപ് പൂർത്തിയാക്കാൻ സാധിക്കുന്ന രീതിയിലാണ് കരോൾ സന്ദർശങ്ങൾ ക്രമീകരിക്കുക. പള്ളികളുടെ പ്രത്യേകതകളനുസരിച്ച് ബി.സി.സി. യൂണിറ്റുകളുടെ നേതൃത്വത്തിലോ ഇടവക കൗൺസിലിന്റെ നേരിട്ടുള്ള നിയതന്ത്രണത്തിലോ ആയിരിക്കും കരോൾ സംഘങ്ങൾ പ്രവർത്തിക്കുക




