സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: കെ.സി.വൈ.എം. ലാറ്റിൻ നെയ്യാറ്റിൻകര ഫൊറോന സമിതിയുടെ നേതൃത്വത്തിൽ OLYMPIA 2K25 അത്ലറ്റിക്സ് മത്സരങ്ങൾ ഓഗസ്റ്റ് 15 ന് കാഞ്ഞിരകുളം പി.കെ.എസ്.എച്ച്.എസ്.എസ്. സ്റ്റേഡിയത്തിൽ നടന്നു. കെ.സി.വൈ.എം. നെയ്യാറ്റിൻകര ഫൊറോന ഡയറക്ടർ ഫാ.ജോർജ്ജ് ജോസഫ് S.A.C. യുടെ ആശീർവാദത്തോടുകൂടിയാണു കായിക മാമാങ്കത്തിന് തുടക്കമായത്.
യുവജനങ്ങളിലെ കായിക അഭിരുചി വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി നടത്തിയ അത്ലറ്റിക്സ് മത്സരങ്ങളിൽ നെയ്യാറ്റിൻകര ഫൊറോനയിലെ 105 യുവജനങ്ങൾ മത്സരിച്ചു.




