സിമി സെൽവിസ്റ്റർ
കട്ടയ്ക്കോട്: കെ.എൽ.സി.എ. കട്ടയ്ക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടവകയിലെ KLCA അംഗങ്ങൾക്കായി കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ഫെബ്രുവരി 15 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന കലാ-കായിക മത്സരങ്ങൾ ഇടവക വികാരി ഫാ.ജോയി സാബു വൈ.എസ്. ഉദ്‌ഘാടനം ചെയ്തു. കെ.എൽ.സി.എ. ഫെറോന സെക്രട്ടറി ഫെലിക്സ് ആശംസകൾ അറിയിച്ച് സംസാരിച്ചു.
100 മീറ്റർ ഓട്ടം, ക്രിക്കറ്റ്ബാൾ ത്രോ, ഷോട്ട് പുട്ട്, കസേര ചുറ്റൽ, സുന്ദരിക്ക് പൊട്ടു തൊടൽ, പ്രതിസന്ധി തരണം ചെയ്യൽ എന്നീ കായികമത്സരങ്ങളും ലളിതഗാനം, സമൂഹഗാനം, സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, പ്രസംഗം എന്നീ കലാമത്സരങ്ങളുമാണ് സംഘടിപ്പിച്ചത്.
30 മുതൽ 50 വയസ്സ് വരെ പ്രായമുള്ളവർ 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി നടത്തിയ കലാ-കായിക മത്സരങ്ങളിൽ 50 ൽപരം KLCA അംഗങ്ങൾ പങ്കെടുത്തു. മത്സരങ്ങൾ വൈകുന്നേരം 7 മണിയോടുകൂടി സമാപിച്ചു.




