സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: കെ.ആർ.സി.സി. ഒസാനം ഫെസ്റ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി നെയ്യാറ്റിൻകര സെൻട്രൽ കൗൺസിൽ. ജനുവരി 10-ന് എറണാകുളം സെന്റ് ആൽബർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന മത്സരത്തിൽ കേരളത്തിലെ 32 രൂപതകൾ പങ്കെടുത്തു.
നെയ്യാറ്റിൻകര സെൻട്രൽ കൗൺസിൽ പ്രസിഡന്റ് റോബിൻ സെൽവരാജ്, സെക്രട്ടറി അഡ്വ.പി.സി. വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അംഗങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. കേരളത്തിലെ ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര രൂപതകൾ സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്.
നാഷണൽ കൗൺസിൽ പ്രസിഡന്റ് ബ്ര. ജൂഡ് മംഗൾരാജിൽനിന്നും നെയ്യാറ്റിൻകര സെൻട്രൽ കൗൺസിൽ അംഗങ്ങൾ ട്രോഫി ഏറ്റുവാങ്ങി




