സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) 45-ാം ജനറൽ അസംബ്ലി ജൂലൈ 11 വെള്ളിയാഴ്ച മുതൽ 13 ഞായറാഴ്ച വരെ ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ നടക്കുന്നു. നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ
45-ാം ജനറൽ അസംബ്ലി കേന്ദ്ര ഫിഷറീസ് ന്യൂനപക്ഷക്ഷേമ മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. കെആർഎൽസിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷനായിരുന്നു. കൊച്ചി രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. നെയ്യാറ്റിൻകര രൂപത സഹമെത്രാൻ ഡോ. സെൽവരാജൻ ഡി. യെ സമ്മേളനത്തിൽ ആദരിച്ചു.
സമ്മേളനത്തിൽ അവലംബിക്കുന്ന ആത്മീയ സംഭാഷണ രീതിശാസ്ത്രത്തെക്കുറിച്ചു കെആർഎൽസിസി ജനറൽ സെക്രട്ടറി ഡോ. ജിജു ജോർജ് അറക്കത്തറ വിശദീകരിചു. ഹൈബി ഈഡൻ എം പി, കെ.ജെ.മാക്സി എം എൽ എ, കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, സെക്രട്ടറി പാട്രിക് മൈക്കിൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.




