Word of God

കാവൽമാലാഖമാർ (സ്‌മരണ) ഒക്‌ടോബർ – 02 വചന വായന

ഒന്നാം വായന

പുറപ്പാടിന്റെ പുസ്‌തകത്തിൽനിന്ന് (23 : 20-23)

(ഒരു ദൂതനെ നിനക്കുമുൻപേ ഞാൻ അയയ്ക്കുന്നു.)

കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: ഇതാ, ഒരു ദുതനെ നിനക്കുമുൻപേ ഞാൻ അയയ്ക്കുന്നു. അവൻ നിന്റെ വഴിയിൽ നിന്നെ കാത്തുകൊള്ളും; ഞാൻ ഒരുക്കിയിരിക്കുന്ന സ്ഥ‌ലത്തേക്കു നിന്നെ കൊണ്ടുവരുകയും ചെയ്യും. അവൻ പറയുന്നതെല്ലാം ആദരപൂർവം അനുസരിക്കണം. അവനെ പ്രകോപിപ്പിക്കരുത്. എന്റെ നാമം അവനിലുള്ളതുനിമിത്തം നിന്റെ അതിക്രമങ്ങൾ അവൻ ക്‌ഷമിക്കുകയില്ല. അവന്റെ വാക്കു കേൾക്കുകയും ഞാൻ പറയുന്നതെല്ലാം അനുസരിക്കുകയും ചെയ്യുമെങ്കിൽ നിന്റെ ശത്രുക്കൾക്കു ഞാൻ ശത്രുവായിരിക്കും. നിന്റെ എതിരാളികൾക്കു ഞാൻ എതിരാളിയുമായിരിക്കും. എന്റെ ദൂതൻ നിനക്കുമുൻപേ പോയി നിന്നെ അമോര്യർ, ഹിത്യർ, പെരീസ്യർ, കാനാന്യർ, ഹിവ്യർ, ജബൂസ്യർ എന്നിവരുടെ ഇടയിലേക്കു നയിക്കും. അപ്പോൾ ഞാൻ അവരെ നിശ്ശേഷം നശിപ്പിക്കും.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (91 : 1-2, 3-4, 5-6, 10-11)

നിൻ്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവി ടുന്നു തൻറെ ദൂതൻമാരോടു കൽപിക്കും.

അത്യുന്നതന്റെ സംരക്‌ഷണത്തിൽ വസിക്കുന്നവനും, സർവ ശക്തന്റെ തണലിൽ കഴിയുന്നവനും, കർത്താവിനോട് എന്റെ സങ്കേതവും എൻ്റെ കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നുപറയും.

നിൻ്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവി ടുന്നു തൻറെ ദൂതൻമാരോടു കൽപിക്കും.

അവിടുന്നു നിന്നെ വേടന്റെ കെണിയിൽനിന്നും മാരകമായ മഹാമാരിയിൽനിന്നും രക്ഷിക്കും. തന്റെ തൂവലുകൾകൊണ്ട് അവിടുന്നു നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെ കീഴിൽ നിനക്ക് അഭയം ലഭിക്കും; അവിടുത്തെ വിശ്വസ്തത നിനക്കു കവചവും പരിചയും ആയിരിക്കും.

നിൻ്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവി ടുന്നു തൻറെ ദൂതൻമാരോടു കൽപിക്കും.

രാത്രിയിലെ ഭീകരതയെയും പകൽ പറക്കുന്ന അസ്ത്രത്തെയും നീ ഭയപ്പെടേണ്ടാ. ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും നട്ടുച്ചയ്ക്കു വരുന്ന വിനാശത്തെയും നീ പേടിക്കേണ്ടാ.

നിൻ്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവി ടുന്നു തൻറെ ദൂതൻമാരോടു കൽപിക്കും.

നിനക്ക് ഒരു തിൻമയും ഭവിക്കുകയില്ല; ഒരനർഥവും നിന്റെ കൂടാരത്തെസമീപിക്കുകയില്ല. നിൻ്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവിടുന്നു തന്റെ ദൂതൻമാരോടു കൽപിക്കും.

നിൻ്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവി ടുന്നു തൻറെ ദൂതൻമാരോടു കൽപിക്കും.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (സങ്കീ. 103:21)

അല്ലേലൂയാ !
അല്ലേലൂയാ! കർത്താവിൻ്റെ ഹിതം നിറവേ റ്റുന്ന ദാസരുടെ വ്യൂഹങ്ങളേ, അവിടുത്തെ സ്‌തുതിക്കുവിൻ. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

വി. മത്തായി എഴുതിയ സുവിശേഷത്തിൽനിന്ന് (18 : 1-5, 10-11)

(സ്വർഗത്തിൽ അവരുടെ ദൂതന്മാർ എൻ്റെ സ്വർഗസ്ഥനായ പിതാവിൻ്റെ മുഖം എപ്പോഴും ദർശിച്ചുകൊണ്ടിരിക്കുന്നു)

അക്കാലത്ത്, ശിഷ്യൻമാർ യേശുവിനെ സമീപിച്ചു ചോദി ച്ചു: സ്വർഗരാജ്യത്തിൽ വലിയവൻ ആരാണ്? യേശു ഒരു ശിശുവിനെ വിളിച്ച് അവരുടെ മധ്യേ നിർത്തിക്കൊണ്ട് അരുളിച്ചെയ്‌തു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ, സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണു സ്വർഗരാജ്യത്തിലെ ഏറ്റവും വലിയവൻ. ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു. ഈ ചെറിയവരിൽ ആരെയും നിന്ദിക്കാതിരിക്കാൻ സൂക്‌ഷിച്ചുകൊള്ളുക. സ്വർഗത്തിൽ അവരുടെ ദൂതൻമാർ എൻ്റെ സ്വർഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദർശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാൻ നിങ്ങളോടു പറയുന്നു.

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.