ജോയി റ്റി
കട്ടയ്ക്കോട്: കട്ടയ്ക്കോട് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സ്കിൽ ഡെവലപ്പ്മെന്റ് ട്രെയിനിംഗ് ഒൺഗോയിംഗ് പ്രോഗ്രാമിന്റെ നാലാമത്തെ സെക്ഷൻ ക്ലാസ്സ് നടത്തി. കൊല്ലോട് സെന്റ് ജോസഫ് പള്ളി ഹാളിൽ വച്ച് നടന്ന പരിപാടി കൊല്ലോട് ഇടവക വികാരി റവ.ഫാ.അനീഷ് ഉദ്ഘാടനം ചെയ്തു.
ക്ലാസ്സിന് നേതൃത്വം നൽകുന്നത് ലയോള കോളേജിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ ജോബി എ.പി.യും ടീമും ആണ്. 40 വിദ്യാർത്ഥികൾ പങ്കെടുത്തു. പുതുവർഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കുകയും സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. ജോബി. എ.പി. പുതുവത്സര സന്ദേശം നൽകി.
ഫൊറോനാ വിദ്യാഭ്യാസ ശുശ്രൂഷ സമിതി സെക്രട്ടറി ജോയി റ്റി., ആനിമേറ്റർ ലിനുജോസ്, പ്രമോദ് സാർ, രമ്യ വി.വി. എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാഭ്യാസ ശുശ്രൂഷ കോർഡിനേറ്റർ റവ.ഡോ.ജസ്റ്റിൻ ഡൊമിനിക്കിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.




