ലിനു ജോസ്
കട്ടക്കോട്: കട്ടക്കോട് ഫൊറോനാ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ വിജയോത്സവ് സംഘടിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 5 :30 വരെ ഈഴക്കോട് സെന്റ്.ലിയോപോൾഡ് പള്ളിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രശസ്ത സ്ക്രിപ്റ്റ് റൈറ്റർ, ഡയറക്ടർ, ലിംക്ക ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡറുമായ അനിൽ കരേറ്റ് വിദ്യാർത്ഥികൾക്കായി സെൽഫ് മോട്ടിവേഷൻ ആൻഡ് കരിയർ ഓറിയന്റേഷൻ ക്ലാസിന് നേതൃത്വം നൽകി.
തുടർന്ന് നടന്ന അനുമോദന പൊതുസമ്മേളന യോഗം കട്ടക്കോട് ഫെറോന വികാരി വെരി.റവ.ഫാ. ജോയി സാബു ഉദ്ഘാടനം ചെയ്തു. ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സെക്രട്ടറി ശ്രീ. ജോയി റ്റി. യോഗത്തിൽ അധ്യക്ഷത വഹിച്ചു. അനിൽ കരേറ്റ്, ആനിമേറ്റർ ലിനു ജോസ്, അന്തിയൂർക്കോണം വിദ്യാഭ്യാസ സെക്രട്ടറി റെജി ജോർജ് എന്നിവർ സംസാരിച്ചു.
2024 – 25 അധ്യായന വർഷത്തിൽ SSLC, Plus two വിജയികളെയും തുടർ പഠനത്തിൽ ഉന്നത വിജയം നേടിയവരെയും കലാ-കായിക ശാസ്ത്ര സാങ്കേതിക മികവ് നേടിയ 87 വിദ്യാർഥികളെയും വേദിയിൽ അനുമോദിച്ചു. കട്ടക്കോട് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ കോഡിനേറ്റർ റവ. ഡോ. ജസ്റ്റിൻ ഡൊമിനിക് പ്രസ്തുത പ്രോഗ്രാമിന് നേതൃത്വം നൽകി.




