Parish

ഏലിയാപുരം പരിശുദ്ധ കർമ്മലമാതാ പള്ളിയിൽ തിരുന്നാൾ ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കം

ജോണി ഏലിയാപുരം

നെയ്യാറ്റിൻകര: ഏലിയാപുരം പരിശുദ്ധ കർമ്മലമാതാ പള്ളിയിൽ തിരുന്നാളിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാ.ഷാജി ഡി.സാവിയോ ജൂലൈ 16 ബുധനാഴ്ച കൊടിയേറ്റി. തുടർന്ന് ആഘോഷമായ സമൂഹ ദിവ്യബലിയ്ക്ക് മോൺ. റൂഫസ് പയസ് ലീൻ മുഖ്യകാർമ്മികനായി ഫാ.ബെനഡിക്ട് ജി. ഡേവിഡ് വചനപ്രഘോഷണം നടത്തി.

തിരുന്നാൾ ദിനങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം ജപമാല, ലിറ്റിനി, നൊവേന, ദിവ്യബലി എന്നിവ ഉണ്ടായിരിക്കുന്നതാണ്. ജൂലൈ 16 ബുധനാഴ്ച തുടക്കമായ തിരുന്നാൾ ജൂലൈ 20 ഞായറാഴ്ച സമാപിക്കും. ജൂലൈ 19 ശനിയാഴ്ച തിരുസ്വരൂപ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.

തിരുന്നാൾ ദിനങ്ങളിൽ ഫാ. പ്രദീപ് ആന്റോ, ഫാ. ബിനു വർഗീസ്, ഫാ. ജിനു റോസ് എന്നിവർ ദിവ്യബലിയിൽ മുഖ്യകാർമ്മികത്വവും വചന പ്രഘോഷണവും നൽകുന്നതാണ്.

തിരുന്നാളിന്റെ മൂന്നാം ദിനത്തിൽ വൈകിട്ട് 06:15 ന് നെയ്യാറ്റിൻകര രൂപതയുടെ സഹ മെത്രാൻ റൈറ്റ്. റവ. ഡോ. സെൽവരാജൻ ദാസന് സ്വീകരണവും തുടന്ന് ദിവ്യബലിയിൽ പിതാവ് മുഖ്യകാർമ്മികനാവും.

തിരുന്നാൾ ദിനമായ ജൂലൈ 20 ഞായറാഴ്ച ആഘോഷമായ തിരുന്നാൾ ദിവ്യബലിയിൽ ഫാ. സാബു ക്രിസ്റ്റി മുഖ്യകാർമ്മികത്വവും ഫാ. അനീഷ് ആന്റോ വചന പ്രഘോഷണവും നയിക്കും. തുടർന്ന് തിരുന്നാൾ കൊടിയിറക്കുന്നതോടെ ഈ വർഷത്തെ തിരുന്നാൾ ആഘോഷങ്ങൾ സമാപിക്കും.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.