Forane

ഉണ്ടൻകോട് ഫൊറോന ബിസിസി സംഗമവും ജനപ്രതിനിധികളെ ആദരിക്കലും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ഉണ്ടൻകോട്: ഉണ്ടൻകോട് ഫൊറോന ബിസിസി സംഗമവും ജനപ്രതിനിധികളെ ആദരിക്കലും സംഘടിപ്പിച്ചു. ഫെബ്രുവരി 08 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിമുതൽ ഉണ്ടൻകോട് ഫൊറോന സെന്ററിൽ നടന്ന പരിപാടി കാട്ടാക്കട റീജിയണൽ കോർഡിനേറ്റർ മോൺ.വിൻസെന്റ് കെ. പീറ്റർ ഉത്‌ഘാടനം ചെയ്തു.

ഉണ്ടൻകോട് ഫെറോന വികാരി ഫാ.ജോസഫ് അനിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയികളായ ഫൊറോന അംഗങ്ങളെ മോമെന്റോ നൽകി ആദരിച്ചു. ഫൊറോന അല്മായ ശുശ്രുഷ കോർഡിനേറ്റർ ഫാ.റോബിൻ സി പീറ്റർ അനുമോദന സന്ദേശം നൽകി. ഫൊറോന ബിസിസി കമ്മീഷൻ സെക്രട്ടറി യേശുദാസൻ, ഫൊറോന പാസ്റ്ററൽ കൗൺസിൽ അംഗം സിസ്റ്റർ ട്രീസ എന്നിവർ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു. തുടർന്ന്, ബോധിനി ക്വിസ് ഉപന്യാസ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും നൽകി.

ഈ വർഷത്തെ ആപ്തവാക്യമായ “കരുണയുടെ തീർത്ഥാടകർ – എളിയവർക്ക് കാവലും കരുതലും” എന്ന വിഷയത്തിൽ രൂപത മീഡിയ മിനിസ്ട്രി ഡയറക്ടർ ഫാ.ജസ്റ്റിൻ ഡൊമിനിക് ക്ലാസ് നയിച്ചു. ഫെറോനയിലെ വിവിധ ഇടവകയിൽ നിന്നും ഇടവക വികാരിമാരും ബിസിസി ഭാരവാഹികളും സംഗമത്തിൽ പങ്കെടുത്തു.

ഫൊറോന പാസ്റ്ററൽ കൗൺസിൽ ജോയിന്റ് സെക്രട്ടറി രാകേഷ് സ്വാഗതവും ഫെറോന എസ്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ.അരുൺ പി.ജിത്ത് നന്ദിയും അർപ്പിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.